Connect with us

Covid19

ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും; റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് അതിതീവ്രമായി പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓക്സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്‍ ലഭ്യത തടസ്സപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലും ഓക്സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കും. ഇ എസ് ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെബെഡ് കൂടി ഓക്സിജന്‍ ബെഡ് ആക്കി മാറ്റാമെന്ന് അവര്‍
സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജയിലുകളില്‍ രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യവും ആലോചിച്ചു വരികയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ആവശ്യത്തിനില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എല്ലാം ഉള്‍പ്പെടെ 13,625 പേരെ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest