Connect with us

Malappuram

എസ് വൈ എസ് സ്ഥാപക ദിനാചരണം നടത്തി

Published

|

Last Updated

എസ് വൈ എസ് 68-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി പതാക ഉയര്‍ത്തുന്നു.

മലപ്പുറം | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 68  ാം സ്ഥാപക ദിനാചരണം മലപ്പുറം സോണില്‍ സംഘടിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിറ്റ് പ്രതിനിധികള്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി. പ്രവര്‍ത്തക സമിതി യോഗം, ചരിത്ര വായന, സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ത്വാഹാ സഖാഫിയുടെ സന്ദേശ പ്രഭാഷണം തുടങ്ങിയവ നടന്നു.

പരിപൂര്‍ണ്ണമായും കോവിഡ്  പ്രോട്ടോകോള്‍  പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ഹുസൈന്‍ മിസ്ബാഹി, മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, എം കെ അബ്ദുസ്സലാം, അഹ്മദലി കോഡൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, എം ടി ശിഹാബുദ്ധീന്‍ ചെറുകുളമ്പ്, സിദ്ധീഖ് പൂക്കോട്ടൂര്‍, അക്ബര്‍ പുല്ലാണിക്കോട് നേതൃത്വം നല്‍കി.

പത്തനംതിട്ട | വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക സാന്ത്വന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ് ) സ്ഥാപക ദിനം പത്തനംതിട്ട ജില്ലയില്‍ ആചരിച്ചു. സാന്ത്വന സേവന പ്രവര്‍ത്തനങ്ങളും നടന്നു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി സയ്യിദ് പതാക ഉയര്‍ത്തി ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ സെക്രട്ടറി സുനീര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അജിഖാന്‍ രിഫാഇ, സുധീര്‍ വഴിമുക്ക്, ഫഹദ്, ഷാജന്‍ മുഹമ്മദ്, ജസില്‍, ലുഖ്മാന്‍ മുസ്ലിയാര്‍ സംസാരിച്ചു.


Latest