Connect with us

Kerala

കൊവിഡ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം; കേന്ദ്ര മന്ത്രി വി മുരളീധരന്‍ ജനങ്ങളെ പരിഹസിക്കുന്നു: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ ക്ഷാമത്താല്‍ കേരളം കടുത്ത പ്രയാസം നേരിടുകയാണെന്നും സംസ്ഥാനം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ . സംസ്ഥാനം സ്വന്തം നിലക്ക് വാക്സീന്‍ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുംവാക്സീന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിജയരാഘവന്‍ പ്രസ്താവിച്ചു

കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കൊള്ളക്ക് അവസരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്സീന്‍ നയം മാറ്റം ഇതിന് തെളിവാണ്. വാക്സീന്‍ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സീന്‍ വാങ്ങണമെന്നത് ക്രൂരതയാണ്.

വാക്സീന്‍ ദൗര്‍ലഭ്യം മൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഒരു ഡോസ് വാക്സീന്‍ പോലും കേരളത്തിന് അധികം നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്സീന്‍ സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത മുരളീധരന്‍ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും എ വിജയരാഘവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി

---- facebook comment plugin here -----

Latest