Connect with us

Gulf

കുവൈത്തിലെ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി. കുവൈത്തില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ആശാ മാത്യു (39) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കുവൈത്തിലെ ഇബ്‌നു സീന അല്‍ നഫീസി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു ആശാ മാത്യു.

ജോഹാന്‍, റബേക്ക എന്നിവര്‍ മക്കളാണ്.