Connect with us

Kerala

ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറുകളും ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നുമുള്ള ഇ ഡിയുടെ വാദം അംഗീകരിച്ചാണ് രണ്ട് എഫ് ഐ ആറുകളും റദ്ദാക്കിയത്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ് ഐ ആര്‍.

ക്രെംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കോടതിക്ക് വേണമെങ്കില്‍ ക്രൈംബ്രാഞ്ച് പറയുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.