Connect with us

Kerala

കൊല്ലത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യസ്ത്രീ മരിച്ച നിലയില്‍

Published

|

Last Updated

കൊല്ലം | ജില്ലയിലെ കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനക്ക് എത്താത്തിനെ തുടര്‍ന്ന് കന്യാസ്ത്രീയുടെ മുറി പരിശോധിച്ചപ്പോള്‍ കിണറ്റിലുണ്ടാകുമെന്ന കുറിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നാണെന്നും കിണറ്റിലുണ്ടാവുമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആരുടെയും പ്രേരണയുമില്ല. തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.

 

 

---- facebook comment plugin here -----

Latest