Connect with us

Kerala

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് വന്‍ അപകടം

Published

|

Last Updated

കോഴിക്കോട് | ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിലിടിച്ച് വന്‍ അപകടം. രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഏഴ് പേരെ കാണാതായി. അഞ്ച് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊറിയന്‍ ചരക്ക് കപ്പലാണ് ബോട്ടിലിടിച്ചതെന്നാണ് വിവരം. മംഗലാപുരം തീരത്തിന് 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഏഴ് പേര്‍ തമിഴ്‌നാട്‌ കുളച്ചല്‍ സ്വദേശികളും ഏഴ് പേര്‍ ബംഗാള്‍ സ്വദേശികളുമാണ്. കഴിഞ്ഞ ഞായറാഴ്ചാണ് ബോട്ട് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.

ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയാണ് കപ്പല്‍ ബോട്ടിലിടിച്ചതായി കോസ്റ്റ് ഗാര്‍ഡിന് വിവരം ലഭിച്ചത്. ഏത് കപ്പലാണ് ഇടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോസ്റ്റ് ഗോര്‍ഡും പോലീസും ചേര്‍ന്ന് കാണാതായവര്‍ക്കായി പരിശോധന പുരോഗമിക്കുകയാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രക്ഷാദൗത്യ സംഘത്തെ ഒരുക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മൂന്ന് കപ്പലുകളും ഒരു എയര്‍ ക്രാഫ്റ്റും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതായാണ് വിവരം.

 

Latest