Connect with us

National

സുശീല്‍ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇന്ന് ചുമതലയേല്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. സുനില്‍ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. രാജ്യത്തെ 24-ാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്. 2019 ഫെബ്രുവരിയിലാണ് സുശീല്‍ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.

 

 

---- facebook comment plugin here -----

Latest