Covid19
സംസ്ഥാനത്തേക്ക് ഇന്ന് രണ്ട് ലക്ഷം കോവാക്‌സിനെത്തും

തിരുവനന്തപുരം | കൊവിഡ് 19ന്റെ വ്യാപനം അതീതീവ്രമാകുന്നതിനിടെ സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം വാക്‌സിനെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിക്കുന്നത്. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് വാക്സിനും വിതരണം ചെയ്യും.
50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതിനിടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ മാര്‍ഗനിര്‍ദേശത്തിലുണ്ടാകും.