Connect with us

Business

ഹാബിറ്റസ് ലൈഫ് സ്‌കൂളിൽ കൗൺസലിംഗ് ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്‌കൂളിൽ കൗൺസലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. നിത്യജീവിതത്തിൽ സാധാരണയായി കണ്ടു വരുന്ന മാനസിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പ്രതിവിധി നൽകുന്ന കൗൺസലിംഗ് സെഷനുകൾക്ക് രാജ്യത്തെ പ്രമുഖ മനഃശാസ്ത്രജ്ഞർ നേതൃത്വം നൽകും.

വിഷാദം, ബൈപോളാർ ഡിസോർഡർ, വസ്വാസ്, കുടുംബ- ദാമ്പത്യ പ്രശ്നങ്ങൾ, പ്രണയ നൈരാശ്യം, കൗമാര പ്രശ്നങ്ങൾ തുടങ്ങിയ സാധാരണ മാനസിക പ്രശ്നങ്ങൾക്കു പുറമെ ശ്രദ്ധക്കുറവ്, ഡിസ്ലക്സിയ തുടങ്ങിയ പഠന വൈകല്യങ്ങൾക്കുള്ള പരിഹാരവും കൗൺസലിംഗ് സെന്ററിൽ ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം, അറബി ഭാഷകളിലെ എഴുത്ത്, വായന, ഉച്ചാരണം എന്നിവ പരിശീലിപ്പിക്കുന്ന റെമെഡിയേഷൻ ഫോർ ലേണിംഗ് ഡിസോർഡേഴ്സ് കോഴ്സും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും ഒരു കൗൺസിലർ എന്ന നിലയിൽ വ്യക്തിഗതാ നിരീക്ഷണത്തിലൂടെയാണ് പഠന വൈകല്യങ്ങൾക്ക് പരിഹാരം കാണുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9142806806.

---- facebook comment plugin here -----

Latest