Malappuram
സമസ്ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു


സമസ്ത മലപ്പുറം മേഖലാ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മലപ്പുറം മേഖലാ പ്രസിഡന്റ് ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുറഹീം മുസ്ലിയാര്‍ കാളാവ്, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, ഉമര്‍ മുസ്ലിയാര്‍ പള്ളിപ്പുറം, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, കോഡൂര്‍ മുഹമ്മദ് അഹ്‌സനി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബ്ദുസ്സലാം ബാഖവി പൊടിയാട് പ്രസംഗിച്ചു.