Connect with us

Eranakulam

കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ പാതിരാത്രി റെയ്ഡ്

Published

|

Last Updated

കൊച്ചി | നഗരത്തില്‍ പാതിരാത്രിയില്‍ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി), കസ്റ്റംസ്, എക്‌സൈസ് വിഭാഗങ്ങള്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ഒരേ സമയം അഞ്ച് ഹോട്ടലുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

നഗരത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ഹോട്ടലുകളില്‍ ഡി ജെ പാര്‍ട്ടി നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിവിധ ഏജന്‍സികളുടെ റെയ്ഡ്.