Connect with us

Kerala

സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം 74.06; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നു. സംസ്ഥാനത്ത് 74.06 ആണ് പോളിംഗ് ശതമാനം. കേരളത്തിലെ രണ്ട് കോടി 74 ലക്ഷം വോട്ടർമാരിൽ 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്.  ഇതിൽ 98,58,832 പുരുഷന്മാരും 1,04,68,936 സ്ത്രീകളും 115 ട്രാൻസ്ജൻഡേഴ്‌സും വോട്ട് ചെയ്തു.