Connect with us

Saudi Arabia

റമദാന്‍ മുന്നൊരുക്കം: ഇരുഹറമുകളിലും ആരോഗ്യ നിയന്ത്രണങ്ങള്‍ കര്ശനമാക്കി

Published

|

Last Updated

മക്ക  | വിശുദ്ധ റമദാന്‍ മാസത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇരുഹറമുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇരുഹറമുകളിലേക്കുള്ള പ്രവേശനത്തിനും , ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും റമദാനില്‍ അനുമതി നല്‍കുകയെന്ന് സഊദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ വാക്സിന്‍ ലഭിച്ചവരാണെന്ന മെസ്സേജ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യ വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും ഇരുഹറമിലേക്കും പ്രവേശനം അനുവദിക്കും.ആപ്ലിക്കേഷന്‍ വഴി തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ച സമയത്ത് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

വ്യാജ പെര്‍മിറ്റുകള്‍ നല്‍കിവരുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്നും ഇത്തരം വ്യാജ സംഘങ്ങള്‍ രാജ്യത്ത് സജീവമാണെന്നും ,അനുമതിയില്ലാതെ വരുന്നവരെ തിരിച്ചയക്കുകയും അവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് . റമദാനില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും ഹറമിന്റെ പുറത്തും പ്രവേശനമില്ലെന്നും മന്ത്രാലയം പറഞ്ഞു

---- facebook comment plugin here -----

Latest