Connect with us

Covid19

മഹാരാഷ്ട്രയിലെ പ്രതിസന്ധി വ്യക്തമാക്കി പുണെയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി കൊവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത്

Published

|

Last Updated

പുണെ | കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയില്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കി പുണെയിലെ ആശുപത്രി. ബെഡുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിന്‍ഡറുമായി രോഗികള്‍ ആശുപത്രിയുടെ മുറ്റത്ത് ഇരിക്കുന്ന നടുക്കുന്ന വിവരങ്ങളാണ് പുണെയിലെത്. പുണെ പിംപ്രിയിലെ യശ്വന്ത്‌റാവു ചവാന്‍ സ്മാരക ആശുപത്രിയിലാണ് ഈ സംഭവമുണ്ടായത്.

ആശുപത്രി വളപ്പിലെ വെയ്റ്റിംഗ് ഏരിയയില്‍ താത്കാലിക ബെഡുകള്‍ ഒരുക്കി ശ്വാസം മുട്ടുന്നുവെന്ന് പരാതിപ്പെടുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന രീതിയാണുള്ളത്. ഏഴ് ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ താത്കാലികമായി ഒരുക്കിയത്. ഐ സി യുവിലെ 55 ബെഡുകളടക്കം 400 ബെഡുകളാണ് ആശുപത്രിയിലുള്ളത്.

ഇന്ന് ഒരു ബെഡ് പോലും ഒഴിവില്ല. വെന്റിലേറ്ററുകളും ഇവിടെ കുറവാണ്. പുണെ നഗരത്തില്‍ ഒന്നാകെ 79 വെന്റിലേറ്ററുകളാണുള്ളത്.

പുതിയ രോഗി വരുമ്പോള്‍ രോഗത്തിന്റെ തീവ്രത പരിശോധിച്ചാണ് അഡ്മിറ്റ് ചെയ്യുന്നത്. രോഗിക്ക് ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ വേഗം ഓക്‌സിജന്‍ നല്‍കുകയാണ് പതിവെന്ന് ആശുപത്രിയിലെ അസി.പ്രൊഫസര്‍ ഡോ.കൗസ്തുഭ് കഹാനെ പറഞ്ഞു.