Connect with us

Kerala

യുഡിഎഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി

Published

|

Last Updated

കണ്ണൂര്‍ | ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി ഇന്ന് നടത്തിയത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായിട്ടാണ് തനിക്ക് തോന്നിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി.

ക്യാപ്റ്റന്‍ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോള്‍ പിണറായി. ക്യാപറ്റന്‍ വിളി പി ആര്‍ ഏജന്‍സികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. ആ വിളി പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest