സഊദി അറേബ്യയിൽ ആദ്യ സൗരോർജ കാർ പുറത്തിറക്കി

Posted on: April 3, 2021 9:49 pm | Last updated: April 3, 2021 at 9:49 pm

ജിദ്ദ | സഊദി അറേബ്യയിൽ ആദ്യ സൗരോർജ കാർ പുറത്തിറക്കി. ജിദ്ദയിലെ അൽ- ഫൈസൽ യൂണിവേഴ്‌സിറ്റിയാണ് ബോയിങ്ങുമായി സഹകരിച്ച് സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ അഞ്ച് വര്ഷമെടുത്ത് നിർമാണം പൂർത്തിയാക്കിയത്.

സർവകലാശാല പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ ഹയാസയുടെയും കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കാർ പുറത്തിറക്കി.

വിഷൻ 2030ന്റെ ഭാഗമായാണ് നിർമാണം. കോളേജ് ഓഫ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, ടെക്നിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയതെന്നും പ്രസിഡന്റ് പറഞ്ഞു.