Kerala
പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്

കൊടുവള്ളി | സിറ്റിംഗ് എം എല്‍ എയും കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ഥിയുമായ കാരാട്ട് റസാഖ് എം എല്‍ എക്ക് റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരുക്ക്. നെറ്റിയില്‍ നിസാര പരുക്കേറ്റ റസാഖിനെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍വെച്ച് ഇന്ന് വൈകിട്ടാണ് അപകടം. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
---- facebook comment plugin here -----