Connect with us

Kerala

തലശ്ശേരിയില്‍ ബി ജെ പി പിന്തുണ വേണ്ടെന്ന് സി ഒ ടി നസീര്‍

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയില്‍ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. തന്നെ പിന്തുണക്കുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞതല്ലാതെ ഒരു സഹകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ബി ജെ പി നേതാക്കളോ, പ്രവര്‍ത്തകരോ തനിക്കായി എവിടെയും വോട്ട് പിടിക്കുന്നില്ല. ബി ജെ പി നേതാക്കളെ ഫോണില്‍ പോലും ബന്ധപ്പെടാണ് കിട്ടുന്നില്ല. തന്നെ പിന്തുണക്കുന്നുവെന്ന് ബി ജെ പി നേതൃത്വം പരസ്യമായി പറഞ്ഞതല്ലാതെ അവരുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തലശ്ശേരിയില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ തള്ളിയപ്പോള്‍ പരിഹാസ്യരായ ബി ജെ പി നേതൃത്വം മുഖം രക്ഷിക്കാനായിരുന്നു നസീറിനെ പിന്തുണക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ബി ജെ പിയിലെ ഒരു വിഭാഗം സി ഒ ടി നസീറിനെ അംഗീകരിക്കാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പൊതുമധ്യത്തില്‍ നസീറിന് പിന്തുണയെന്ന് പറഞ്ഞ് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ പിന്തുണ വേണ്ടെന്ന് സി ഒ ടി നസീര്‍ അറിയിച്ചിരിക്കുന്നത്.