Kozhikode
ശാന്തപുരം ത്യാഗിയായ പ്രബോധകന്‍: അലിഫ്

കോഴിക്കോട് | കഴിഞ്ഞ ദിവസം അന്തരിച്ച അസ്സഖാഫ പബ്ലിഷറും അലിഫ് വൈസ് പ്രസിഡന്റുമായ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം ത്യാഗിയായ പ്രബോധകനും കര്‍മനിരതനായ പണ്ഡിതനുമായിരുന്നെന്ന് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും അതിരുകളോ ഭാഷകളോ യാത്രാ ക്ലേശങ്ങളോ പ്രതികൂല സാഹചര്യങ്ങളോ പ്രതിസന്ധിയായി കാണാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അദ്ദേഹത്തിന്റെ പാത ആധുനിക പ്രബോധന ലോകത്തിന് മാതൃകയാണെന്നും അനുശോചന യോഗം വിലയിരുത്തി. വിപുലമായ അനുസ്മരണവും പ്രാര്‍ഥനാ സമ്മേളനവും ഇസ്‌ലാമിക് എജ്യൂക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഏപ്രില്‍ ഒന്നിന് ശാന്തപുരത്ത് നടത്തും.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ ശര്‍വാനി, തറയിട്ടാല്‍ ഹസന്‍ സഖാഫി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ഡോ. അമീന്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ഡോ. അബൂബക്കര്‍ നിസാമി, മാലിക് അസ്ഹരി, ഡോ. ഫസല്‍ റഹ്്മാന്‍, അബ്ദുശുകൂര്‍ അസ്ഹരി പങ്കെടുത്തു