Connect with us

Kerala

കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്. അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.

ഫാഷിസത്തെ പ്രതിരോധിക്കുന്നതിനു മുമ്പ് എന്താണ് നമ്മുടെ മുന്നിലുള്ള പ്രശ്നമെന്ന് നാം തിരിച്ചറിയേണ്ടേ? എവിടെയാണ് പ്രതിപക്ഷം? കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടോ? അവരില്‍ പലരുടെയും പാതിമനസ്സ് രഥയാത്രയിലാണ്. ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ഉണ്ടായിരുന്ന മറ്റു പാര്‍ട്ടികളും നിശബ്ദം. ബംഗാളില്‍ മമതയുടെ കാര്യം കണ്ടറിയണം

ആകെയൊരു ദുഃഖം, ഇവിടെ ദല്‍ഹിയില്‍ ജനകീയ നിലപാടുമായി ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ ബി ജെ പി സ്വീകാര്യമാണെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരളത്തിലെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ആനന്ദ് രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest