വിമാനം പറക്കുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരൻ പിടിയിൽ

Posted on: March 28, 2021 12:11 pm | Last updated: March 28, 2021 at 7:56 pm

വരാണസി | വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ വിമാന ജീവനക്കാര്‍ പിടികൂടി. ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം.

ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ എസ്ജി-2003 വിമാനത്തിലാണ് സംഭവം. വിമാനം പിന്നീട് സുരക്ഷിതമായി വരാണസിയില്‍ ഇറങ്ങി. ഇയാള്‍ക്ക് മനോരോഗമുള്ളതായി സംശയിക്കുന്നു.

യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറിയിട്ടുണ്ട്.