Connect with us

Kerala

പ്രചാരണം വിലയിരുത്താന്‍ സി പി എം സെക്രട്ടേറിയറ്റ് ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് ഇനി പത്ത് നാള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സി പി എം സെക്രട്ടേറിയറ്റ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. പ്രചാരണത്തിലെ പോരായ്മകളും ഇനി എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനം ഉണ്ടാകും. സര്‍ക്കാറിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ലക്ഷ്യമിട്ടും പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന തിരഞ്ഞെടുപ്പ് കേരള പര്യടനം ഇന്ന സമാപിക്കും. ഇന്ന് തലസ്ഥാന മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. അടുത്ത ദിവസം മുതല്‍ അദ്ദേഹം സ്വന്തം മണ്ഡലമായ ധര്‍മ്മടത്തേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest