Connect with us

Kerala

കിഫ്ബി ആസ്ഥാനത്തെ ആദായ നികുതി വകുപ്പ് റെയ്ഡ് പൂർത്തിയായി; റെയ്ഡ് നീണ്ടത് പത്ത് മണിക്കൂർ

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂറാണ് റെയ്ഡ് നീണ്ടത്. രാത്രി 11.30ഓടെയാണ് റെയ്ഡ് പൂർത്തിയാക്കി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്ത് നിന്ന് പുറത്തേക്ക് വന്നത്.

മാധ്യമങ്ങളോട് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. “നൊ കമന്റ്സ്” എന്ന വാക്കിൽ ഉദ്യോഗസ്ഥർ പ്രതികരണം ഒതുക്കി. കിഫ്ബി പദ്ധതികളുടെ കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ഐ ടി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സൂചന. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

നേരത്തെ, കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നീക്കം നടത്തിയത് രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആദായനികുതി വകുപ്പും രംഗത്തെത്തിയത്. കിഫ്ബിയെ തകർക്കാനുള്ള നീക്കമാണിതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് തുറന്നടിച്ചിരുന്നു.

Latest