Connect with us

National

ബിഹാര്‍ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കൈയേറ്റം ചെയ്തു

Published

|

Last Updated

പാറ്റ്‌ന | പോലീസിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്ന ബില്ല് അവതരിപ്പിക്കുന്നതിനിടെ ബിഹാര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കൈയേറ്റം ചെയ്തു.

ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് വന്‍ പോലീസ് സംഘം എത്തി പ്രതിപക്ഷ എംഎല്‍എമാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ചു.

പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആര്‍ജെഡി അംഗം മനോജ് രാജ്യസഭയില്‍ നോട്ടിസ് നല്‍കി.

Latest