Connect with us

Kerala

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി രാജസ്ഥാന്‍

Published

|

Last Updated

ജയ്പൂര്‍ | കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി രാജസ്ഥാന്‍. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഈ മാസം 25 മുതല്‍ ഇത് നിലവില്‍ വരും.

രാജസ്ഥാനില്‍ ഇറങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. റിപ്പോര്‍ട്ട് ഇല്ലാതെ വരുന്ന യാത്രക്കാരെ 15 ദിവസം കോറന്റൈനിലാക്കും.

കൊവിഡ് വ്യാപനം തടയാന്‍ രാജസ്ഥാനില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. ജയ്പൂര്‍, ജോധ്പൂര്‍, കൊറ്റ, അജ്മീര്‍, ഉദൈപൂര്‍, ഭീവാര, സഗ് വാര, കുശാല്‍ഘഡ് ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ.

Latest