Connect with us

National

ലൈംഗിക പീഡന കേസിലെ ഇരയുടെ കൈയിൽ രാഖി കെട്ടിയാൽ ജാമ്യം; വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടികൊടുത്താൽ പ്രതിക്ക് ജാമ്യമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. 2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന.

ഈ വിധി ചോദ്യം ചെയ്ത് ഒമ്പത് വനിതാ അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനാണെന്നും ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നല്‍കാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാന്‍ 5,000 രൂപ നല്‍കാനും ഇന്‍ഡോര്‍ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.