Connect with us

Kannur

ധര്‍മടത്ത് പിണറായി വിജയന് എതിരെ മത്സരിക്കില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍ | ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ആരെയും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പിന്നെ എങ്ങനെ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നുവെന്ന് അറിയില്ല. ഡി സി സി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ധര്‍മടത്ത് പിണറായി വിജയന് എതിരെ മത്സരിക്കാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Latest