Kerala
ഏറ്റ്മാനൂരിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയ്യാറാകാത്തതാണ് പ്രശ്‌നമായത്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | സീറ്റ് ലഭിക്കാന്‍ ലതികാ സുഭാഷിന് അര്‍ഹതയുണ്ടെങ്കിലും ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി. അവര്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന് കൊടുത്തിട്ടുള്ളതാണ്. അതിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ സാധിക്കാതെ പോയതെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയല്ല. അവര്‍ സീറ്റ് അര്‍ഹിക്കുന്നയാളാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് സീറ്റിന്റെ കാര്യം അവര്‍ ആവശ്യപ്പെട്ടത്. ഏറ്റുമാനൂര്‍ സീറ്റ് കിട്ടണമെന്ന് നിര്‍ബന്ധം പിടിച്ചു. അതിനാലാണ് സീറ്റ് ലഭിക്കാതിരുന്നത്. ലതിക സുഭാഷിന്റേത് ഒഴിവാക്കേണ്ട സമര രീതിയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.