Kerala
കല്‍പ്പറ്റയില്‍ ലോറി ഇടിച്ച് വ്യാപാര സമുച്ചയം തകര്‍ന്ന് വീഴാറായ നിലയില്‍; ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു

വയനാട് | കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട് ലോറി ഇടിച്ചു കയറി വ്യാപാര സമുച്ചയം തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കലക്ടര്‍ ബംഗ്ലാവിന് എതിര്‍വശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിന്റെ ആഘാതത്തില്‍ കെട്ടിടം റോഡരികിലേക്ക് ചെരിഞ്ഞു.
കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം എന്നതിനാല്‍ ചുണ്ട മുതല്‍ കല്‍പ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍ എത്തണമെന്ന് പോലീസ് അറിയിച്ചു.പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കില്‍ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.
---- facebook comment plugin here -----