Connect with us

Ongoing News

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ രണ്ടിടത്ത്, ഇ ശ്രീധരന്‍ പാലക്കാട്, കുമ്മനം നേമത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.25 സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ട് കൊടുക്കും.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും.തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. മെട്രോ മാന്‍ ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും

തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കും. മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), സി കെ പദ്മനാഭന്‍(ധര്‍മ്മടം) പികെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും സ്ഥാനാര്‍ഥിയാകും

സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക

  • കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്
  • ഉദുമ – വേലായുധന്‍ എ.
  • കാഞ്ഞങ്ങാട് – ബല്‍രാജ് എം
  • തൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.
  • പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്‍
  • കല്ല്യാശേരി – അരുണ്‍ കൈതപുറം
  • തളിപ്പറമ്പ് – ഗംഗാധരന്‍ എ.പി.
  • ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍
  • അഴീക്കോട് – കെ. രഞ്ജിത്ത്
  • കണ്ണൂര്‍ – അഡ്വ. അര്‍ച്ചന
  • തലശേരി – എന്‍. ഹരിദാസ്
  • കൂത്തുപറമ്പ് – സി. സദാനന്ദന്‍ മാസ്റ്റര്‍
  • മട്ടന്നൂര്‍ – ബിജു ഇലക്കുഴി
  • പേരാവൂര്‍ – സ്മിത ജയമോഹന്‍
  • കല്‍പറ്റ – സുബീഷ് ടി.എം.
  • വടകര – എം. രാജേഷ് കുമാര്‍
  • കുറ്റ്യാടി – പി.പി. മുരളി
  • നാദാപുരം – എം.പി. രാജന്‍
  • കൊയിലാണ്ടി – എം.പി. രാധാകൃഷ്ണന്‍
  • പേരാമ്പ്ര – സുധീര്‍ കെ.വി.
  • ബാലുശേരി – ലിബിന്‍ ഭാസ്‌കര്‍
  • എലത്തൂര്‍ – ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍
  • കോഴിക്കോട് നോര്‍ത്ത് – എം.ടി. രമേശ്
  • കോഴിക്കോട് സൗത്ത് – നവ്യ ഹരിദാസ്
  • ബേപ്പൂര്‍ – കെ.പി. പ്രകാശ് ബാബു
  • കുന്നമംഗലം – വി.കെ. സജീവന്‍
  • കൊടുവേലി – ടി. ബാലസോമന്‍
  • തിരുവമ്പാടി – ബേബി അമ്പാട്ട്
  • കൊണ്ടോട്ടി – ഷീബാ ഉണ്ണികൃഷ്ണന്‍
  • ഏറനാട് – അഡ്വ. ദിനേശ്
  • നിലമ്പൂര്‍ – അഡ്വ. ടി.കെ. അശോക് കുമാര്‍
  • വണ്ടൂര്‍ – ഡോ. പി.സി. വിജയന്‍
  • മഞ്ചേരി – രശ്മിനാഥ് പി.ആര്‍.
  • പെരിന്തല്‍മണ്ണ – അഡ്വ. സുചിത്ര
  • മങ്കട- സജേഷ് ഇളയില്‍
  • മലപ്പുറം – സേതുമാധവന്‍
  • വേങ്ങര – പ്രേമന്‍ മാസ്റ്റര്‍
  • വള്ളിക്കുന്ന് – പീതാംബരന്‍ പാലാട്ട്
  • തിരൂരങ്ങാടി – സത്താര്‍ ഹാജി
  • താനൂര്‍ – നാരായണന്‍ മാസ്റ്റര്‍
  • തിരൂര്‍ – ഡോ. അബ്ദുള്‍ സലാം
  • കോട്ടക്കല്‍ – പി.പി. ഗണേശന്‍
  • തൃത്താല – ശങ്കു ടി. ദാസ്
  • പട്ടാമ്പി – കെ.എം. ഹരിദാസ്
  • ഷൊര്‍ണൂര്‍ – സന്ദീപ് വാര്യര്‍
  • ഒറ്റപ്പാലം – പി. വേണുഗോപാല്‍
  • കോങ്ങാട് – എം. സുരേഷ് ബാബു
  • മലമ്പുഴ – സി. കൃഷ്ണകുമാര്‍
  • തരൂര്‍ – കെ.പി. ജയപ്രകാശ്
  • ചിറ്റൂര്‍ – വി. നടേശന്‍
  • ആലത്തൂര്‍ – പ്രശാന്ത് ശിവന്‍
  • ചേലക്കര – ഷാജുമോന്‍
  • കുന്നമംഗലം – അഡ്വ. കെ.കെ. അനീഷ്‌കുമാര്‍
  • ഗുരുവായൂര്‍ – അഡ്വ. നിവേദിത
  • മണലൂര്‍ – എ.എന്‍. രാധാകൃഷ്ണന്‍
  • വടക്കാഞ്ചേരി – അഡ്വ. ഉല്ലാസ് ബാബു
  • ഒല്ലൂര്‍ – അഡ്വ.ബി. ഗോപാലകൃഷ്ണന്‍
  • നാട്ടിക – എ.കെ. ലോചനന്‍
  • പുതുക്കാട് – എ. നാഗേഷ്
  • കൊടുങ്ങല്ലൂര്‍ – സന്തോഷ് ചിറക്കുളം
  • പെരുമ്പാവൂര്‍ – ടി.പി. സിന്ധുമോള്‍
  • അങ്കമാലി – അഡ്വ. കെ.വി. സാബു
  • ആലുവ – എം.എന്‍. ഗോപി
  • വൈപ്പിന്‍ – അഡ്വ. കെ.എസ്. ഷൈജു
  • കൊച്ചി – സി.ജി. രാജഗോപാല്‍
  • തൃപ്പൂണിത്തുറ – ഡോ. കെ.എസ്. രാധാകൃഷ്ണന്‍
  • എറണാകുളം – പദ്മജ എസ്. മേനോന്‍
  • തൃക്കാക്കര – എസ്. സജി
  • കുന്നത്തുനാട് – രേണു സുരേഷ്
  • പിറവം – എം.എ. ആശിഷ്
  • മൂവാറ്റുപുഴ – ജിജി ജോസഫ്
  • ഉടുമ്പന്‍ചോല – രമ്യ രവീന്ദ്രന്‍
  • തൊടുപുഴ – ശ്യം രാജ് പി.
  • പീരുമേട് – ശ്രീനഗരി രാജന്‍
  • പാല – ഡോ.ജെ. പ്രമീളാ ദേവി
  • കടുത്തുരുത്തി – ലിജിന്‍ലാല്‍ ജി.
  • കോട്ടയം – മിനര്‍വാ മോഹന്‍
  • പുതുപ്പള്ളി – എന്‍. ഹരി
  • ചങ്ങനാശേരി – ജി. രാമന്‍ നായര്‍
  • കാഞ്ഞിരപ്പിള്ളി – അല്‍ഫോണ്‍സ് കണ്ണന്താനം
  • ആലപ്പുഴ – ആര്‍. സന്ദീപ് വചസ്പതി
  • അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
  • ഹരിപ്പാട് – കെ. സോമന്‍
  • മാവേലിക്കര – സഞ്ജു
  • ചെങ്ങന്നൂര്‍ – എ.വി. ഗോപകുമാര്‍
  • തിരുവല്ല – അശോകന്‍ കുളനട
  • ആറന്മുള – ബിജു മാത്യു
  • അടൂര്‍ – പന്തളം പ്രതാപന്‍
  • ചവറ – വിവേക് ഗോപന്‍
  • കുന്നത്തൂര്‍ – രാജി പ്രസാദ്
  • കൊട്ടാരക്കര – അഡ്വ. വയക്കല്‍ സോമന്‍
  • പത്തനാപുരം – ജിതിന്‍ ദേവ്
  • പുനലൂര്‍ – ആയൂര്‍ മുരളി
  • ചടയമംഗലം – വിഷ്ണു പട്ടത്താനം
  • ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
  • ആറ്റിങ്ങല്‍ – പി. സുധീര്‍
  • ചിറയിന്‍കീഴ് – ആശാനാഥ്
  • നെടുമങ്ങാട് – ജെ.ആര്‍. പദ്മകുമാര്‍
  • വട്ടിയൂര്‍ക്കാവ് – വി.വി. രാജേഷ്
  • തിരുവനന്തപുരം – കൃഷ്ണകുമാര്‍
  • അരുവിക്കര – സി. ശിവന്‍കുട്ടി
  • പാറശാല – കരമന ജയന്‍
  • നെയ്യാറ്റിന്‍കര – രാജശേഖരന്‍ എസ്. നായര്‍

Latest