National
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി | ഒരാഴ്ച നീണ്ടുനിന്ന ഡല്‍ഹിയിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. ഇന്ന് രാവിലെ അവസാന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ലിസ്റ്റ് തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. വൈകിട്ട് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അര്‍ധരാത്രിയോടെ സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ച് പ്രഖ്യാപിക്കും. നേമത്തും വട്ടിയൂര്‍കാവിലും ആര് സ്ഥാാര്‍ഥിയാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരു നേതാക്കളും മത്സര സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേമത്തും, വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. പുനരാലോചനക്ക് സമയം ആവശ്യപ്പെട്ട ഇരുനേതാക്കളും ഇന്ന് നിലപാട് സ്‌ക്രിനിംഗ് കമ്മറ്റി യോഗത്തില്‍ വ്യക്തമാക്കും. തുടര്‍ന്നാകും അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുക.