Gulf
മുംബൈയിലെ സഊദി കോൺസുലേറ്റിൽ വിസാ സ്റ്റാമ്പിംഗ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

ദമാം | കൊവിഡ്- 19 മുൻകരുതൽ നടപടികളുടെ ഭാഗമായി സഊദി അറേബ്യയുടെ മുംബൈ കോൺസുലേറ്റിൽ നിർത്തിവെച്ച വിസാ സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾ തിങ്കാളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് മുംബൈ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ റിക്രൂട്ടിംഗ് കമ്പനികൾക്ക് അയച്ച പ്രത്യേക സർക്കുലറിലാണ് കോൺസുലേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ സ്റ്റാമ്പ് ലഭിച്ചവർക്ക് നേരിട്ട് സഊദിയിലേക്ക് യാത്ര ചെയ്യാനാകില്ല. നിലവിലെ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ സഊദിയിലേക്ക് പ്രവേശനം സാധ്യമാകൂ.
നിലവിൽ ഇന്ത്യക്ക് പുറത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി വരുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്.
---- facebook comment plugin here -----