Connect with us

Kerala

ചടയമംഗലത്ത് ചിഞ്ചുറാണി സിപിഐ സ്ഥാനാര്‍ഥിയാകും

Published

|

Last Updated

കൊല്ലം | ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐ തീരുമാനം. വനിത സ്ഥാനാര്‍ഥി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം

ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം സിപിഐ ജില്ലാ നേതൃയോഗങ്ങളിലാണ് കൈക്കൊണ്ടത്. ജയസാധ്യത പരിഗണിച്ച് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിത സ്ഥാനാര്‍ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

സ്ഥാനാര്‍ഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.