National
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഷിംല | ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.ഇവരെ ചമ്പ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ടീസ സബ് ഡിവിഷനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.ചമ്പയില്‍ നിന്ന്ടീസയിലേക്ക്പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റ് നാല് പേരുടെ നില ഗുരുതരമാണ്.സംഭവത്തില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
---- facebook comment plugin here -----