Connect with us

Kerala

കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത് സി പി എം: അലി അക്ബര്‍

Published

|

Last Updated

പാലക്കാട് | മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചും ന്യൂനപക്ഷ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയും ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണം. കാരണം സി പി എം ആണ് കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത്, മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്നമല്ലെന്നും അലി അക്ബര്‍ പറഞ്ഞു.

ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം… ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കില്‍ ഒച്ചയിടാന്‍ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണണമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

---- facebook comment plugin here -----

Latest