Kerala
സി പി ഐ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം | എല്‍ ഡി എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ സഹചര്യത്തില്‍ പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റുകളിലേക്ക് സി പി ഐ ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്. ചങ്ങനാശ്ശേരി സീറ്റ് സംബന്ധിച്ച് സി പി ഐക്ക് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ എതിര്‍പ്പ് മറികടന്നാണ് ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയത്. എങ്കിലും മറ്റ് മണ്ഡലങ്ങളില്‍ സീറ്റ് പ്രഖ്യാപനം നടത്താനാണ് തീരുമാനം.
നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സി പി എം 85, സി പി ഐ 25, കേരള കോണ്‍ഗ്രസ് (ജോസ്) 13, ജെ ഡി എസ് നാല്, എല്‍ ജെ ഡി മൂന്ന്, ഐ എന്‍ എല്‍ മൂന്ന്, എന്‍ സി പി മൂന്ന്, കേരള കോണ്‍ഗ്രസ് (ബി) 1, കേരള കോണ്‍ഗ്രസ് (എസ്) 1, ആര്‍ എസ് പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.