Kerala
കെ പി സി സി സെക്രട്ടറി പാർട്ടി വിട്ടു

കൽപറ്റ | വയനാട്ടിലെ കോൺഗ്രസ് നേതാവും കെ പി സി സി സെക്രട്ടറിയുമായ എം എസ് വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി പ്രഖ്യാപനം. കൽപറ്റയിൽ വാർത്താ സമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്.
ബത്തേരിയിൽ കുറുമ വിഭാഗത്തിൽപെട്ടയാളെ സ്ഥാനാർഥിയാക്കണമെന്ന് സമുദായാംഗമായ വിശ്വനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം. ആവശ്യം നിരാകരിക്കപ്പെട്ടുവെന്നാണ് സൂചന.
വിശ്വനാഥൻ എൽ ഡി എഫ് സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്.
---- facebook comment plugin here -----