Connect with us

Kerala

വീണ ജോര്‍ജും ജനീഷ്‌കുമാറും സീറ്റ് ഉറപ്പിച്ചു

Published

|

Last Updated

പത്തനംതിട്ട | വീണാ ജോര്‍ജ് ആറന്മുളയിലും ജനീഷ്‌കുമാര്‍ കോന്നിയിലും വീണ്ടും മത്സരിക്കും. റാന്നിയില്‍ രാജു ഏബ്രഹാമിന് ഒരു അവസരം കൂടി നല്‍കണമെന്നും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചതായാണ് പുറത്തു വരുന്ന വിവരം.

റാന്നിയില്‍ രാജു ഏബ്രഹാമിന്റെ പേരിനൊപ്പം പി എസ് സി അംഗം റോഷന്‍ റോയി മാത്യുവിനെയും പരിഗണിക്കുന്നതായി പറയുന്നു. ക്നാനായ സമുദായത്തിന് വേരോട്ടമുയായ റോഷന്‍ റോയി മാത്യുവിനെ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. തിരുവല്ലയില്‍ മാത്യു ടി തോമസ് തന്നെ മത്സരിക്കും. തുടര്‍ച്ചയായ നാലാമങ്കത്തിനാണ് മാത്യു ടി ഇറങ്ങുന്നത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്ന രണ്ടു തവണയും മാത്യു ടി തോമസ് മന്ത്രിയാവുകയും ചെയ്തു. അടൂരില്‍ ചിറ്റയം ഗോപകുമാറിന്റെ പേരിന് തന്നെയാണ് സി പി ഐ പ്രഥമ പരിഗണന നല്‍കുന്നത്.

Latest