Connect with us

Organisation

പത്തനംതിട്ട ജില്ലാ എസ് വൈ എസിന് പുതിയ നേതൃത്വം

Published

|

Last Updated

പത്തനംതിട്ട | എസ് വൈ എസ് പത്തനംതിട്ട ജില്ലാ യൂത്ത് കൗണ്‍സില്‍ കുമ്പഴയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.

സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അങ്കാര്‍, അനസ് പൂവാലം പറമ്പില്‍, മുഹമ്മദ് ഷിയാഖ് ജൗഹരി, താജുദ്ദീന്‍ സ്വലാഹ്, എ പി മുഹമ്മദ് അഷ്ഹര്‍, സുധീര്‍ വഴിമുക്ക്, റിജിന്‍ ഷാ കോന്നി, സയ്യിദ് ഫഖ്‌റുദ്ദീന്‍ ബുഖാരി സംസാരിച്ചു.

ഭാരവാഹികള്‍: മുഹമ്മദ് ഷിയാഖ് ജൗഹരി (പ്രസിഡന്റ്), സലാഹുദ്ദീന്‍ മദനി (ജനറല്‍ സെക്രട്ടറി), എ പി മുഹമ്മദ് അഷ്ഹര്‍ (ഫിനാന്‍സ് സെക്രട്ടറി)
സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, അബ്ദുല്‍ സലാം സഖാഫി അടൂര്‍ (വൈസ് പ്രസിഡന്റ്), സുധീര്‍ വഴിമുക്ക്, സുനീര്‍ അലി സഖാഫി പന്തളം, നിസാര്‍ എം എ, ജലീല്‍ ജൗഹരി പാടം, മിസ്ബാഹുദ്ദീന്‍ ബുഖാരി, മാഹീന്‍ നിരണം (സെക്രട്ടറിമാര്‍).

---- facebook comment plugin here -----

Latest