Connect with us

Malappuram

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന് പ്രൗഢ സമാപനം

Published

|

Last Updated

എസ് വൈ എസ് മലപ്പുറം ജില്ലാ യൂത്ത് കൗണ്‍സില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന് പ്രൗഢമായ സമാപനം. സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവാക്കള്‍. യുവത്വത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ നമുക്കാകണമെന്നും ജീര്‍ണ്ണതകളിലും അപചയങ്ങളിലും അകപ്പെടുക വഴി യുവോര്‍ജ്ജം ഷണ്ഠീകരിക്കപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ 638 യൂണിറ്റുകളുടെയും 75 സര്‍ക്കിളുകളിലെയും 11 സോണുകളുടെയും യൂത്ത് കൗണ്‍സില്‍ പൂര്‍ത്തീകരിച്ചാണ് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ചത്. മഞ്ചേരി സാന്ത്വന സദനത്തില്‍ നടന്ന യൂത്ത് കൗണ്‍സില്‍ ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാര്‍ ദാരിമി, എസ് വൈ എസ്  സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട് , മുഹമ്മദ് പറവൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, പി കെ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ബഷീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍- സി.കെ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി (പ്രസിഡണ്ട്), വി പി എം ഇസ്ഹാഖ് (ജനറല്‍ സെക്രട്ടറി), കരുവള്ളി അബ്ദു റഹീം ( ഫൈനാന്‍സ് സെക്രട്ടറി), സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി ( സാന്ത്വനം പ്രസിഡണ്ട്), ടി  മുഈനുദ്ദീന്‍ സഖാഫി  (ദഅവാ  പ്രസിഡണ്ട്),  സി.കെ.ശക്കീര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി),  ടി.സിദ്ദീഖ് സഖാഫി ( സാമൂഹികം സെക്രട്ടറി), സയ്യിദ് മുര്‍തള ശിഹാബ് ( സാന്ത്വനം സെക്രട്ടറി), പി.പി.മുജീബ് റഹ് മാന്‍ (മീഡിയാ സെക്രട്ടറി), പി. യൂസുഫ് സഅദി(ദഅവ സെക്രട്ടറി ) പി.കെ.മുഹമ്മദ് ഷാഫി (സാംസ്‌കാരികം സെക്രട്ടറി).