Connect with us

National

സുദേവ ഡല്‍ഹിയെ ഒരു ഗോളിന് പരാജയപ്പെടുത്തി കേരള എഫ് സി

Published

|

Last Updated

കൊല്‍ക്കത്ത | ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി ഒരു ഗോളിന് സുദേവ ഡല്‍ഹിയെ പരാജയപ്പെടുത്തി. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗോകുലം

വാശിയേറിയ പോരാട്ടമാണ് സുദേവയും ഗോകുലവും കാഴ്ചവച്ചത്. 68-ാം മിനിറ്റില്‍ ഫിലിപ്പ് അഡ്ജാഹിയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. ലീഡ് നഷ്ടപ്പെടുത്താതെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ റിയല്‍ കാഷ്മീര്‍ 3-1ന് ഐസ്വാള്‍ എഫ്‌സിയെ കീഴടക്കി. ലീഗില്‍ ഒന്പത് മത്സരങ്ങളില്‍നിന്ന് 17 പോയിന്റുമായി റിയല്‍ കാഷ്മീരാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തെത്തി

---- facebook comment plugin here -----

Latest