യമുനാ നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊങ്ങി

Posted on: February 23, 2021 3:42 pm | Last updated: February 23, 2021 at 6:49 pm

ന്യൂഡല്‍ഹി | യമുനാ നദിയില്‍ വീണ്ടും വിഷപ്പത രൂപപ്പെട്ടു. ഡല്‍ഹി ഐ ടി ഒക്ക് സമീപത്തെ നദിയിലാണ് വിഷപ്പതയുണ്ടാത്. രാസവസ്തുക്കളും മറ്റും ചേര്‍ന്ന് നദി മലിനമായതിനാലാണ് ഇങ്ങനെ വെള്ളപ്പത കാണപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നദിക്കരയിലും പതയുണ്ടായിരുന്നു. ചില സമയത്ത് തിര പോലെയാണ് ഈ പത കാണപ്പെട്ടത്.

പതയെ തുടര്‍ന്ന് നദിയിലെ വെള്ളം കാണുക പ്രയാസമായിരുന്നു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നദിയിലേക്ക് മാലിന്യം എത്തുന്നത്. പല അവസരങ്ങളിലും നദിയിലെ അമോണിയ തോത് വര്‍ധിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെയാണ് ഇത് ബാധിക്കുക.