Connect with us

Kerala

2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Published

|

Last Updated

തിരുവല്ല | 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള പാക്കേജ് 1, 2 പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ പുതിയതായി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷത്തോളം പുതിയ വാട്ടര്‍ കണക്ഷന്‍ മാത്രമാണു നല്‍കിയിരുന്നത്. ജലഗുണം പരിശോധിക്കാന്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഈ സര്‍ക്കാര്‍ ജലഗുണ പരിശോധനാ ലാബുകള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 കോടി രൂപയ്ക്കാണ് തിരുവല്ല ചങ്ങനാശേരി നഗര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest