Connect with us

Kerala

കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജില്ലാ ജഡ്ജിമാരായ കരുണാകരന്‍ ബാബു, കൗസര്‍ ഇടപഗത്ത്, അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, എ എ സിയാദ് റഹ്മാന്‍ എന്നിവരെയാണ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചത്.

പുതിയ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ സുപ്രീം കോടതി കൊളീജിയത്തിന് ഹൈക്കോടതി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയായിരുന്നു.