മോസ്‌കോ | പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്ന ലോകത്തെ ആദ്യ സംഭവം റഷ്യയില്‍ റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനക്ക് റഷ്യ ജാഗ്രത നല്‍കിയിട്ടുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞരാണ് എച്ച്5എന്‍8 എന്ന പക്ഷിപ്പനി വകഭേദം മനുഷ്യനില്‍ കണ്ടെത്തിയത്.
തെക്കന്‍ റഷ്യയിലെ ഏഴ് പൗള്‍ട്രി ഫാം ജീവനക്കാരിലാണ് പക്ഷിപ്പനി വകഭേദത്തിന്റെ ജനിതക ഘടകം കണ്ടെത്തിയത്. വെക്ടര്‍ ലാബിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. തെക്കന്‍ റഷ്യയില്‍ ഡിസംബറില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷിപ്പനി ബാധിച്ച ജീവനക്കാര്‍ക്ക് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഫാമിലെ വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇവര്‍ക്ക് പക്ഷിപ്പനി പടര്‍ന്നതെന്നാണ് അനുമാനിക്കുന്നത്. പക്ഷിപ്പനി വൈറസുകളില്‍ നിരവധി വകഭേദങ്ങളുണ്ട്.