Connect with us

Kerala

പി എസ് സി സമരം; ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകരുതെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | പി എസ് സി സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കാനും രക്തസാക്ഷികളെ സൃഷ്ടിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമം.

സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരത്തെ കൈകാര്യം ചെയ്യുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനുള്ള തുറന്ന മനസ്സ് സര്‍ക്കാരിനുണ്ട്. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest