Connect with us

Kerala

കത്വാ ഫണ്ട് തിരിമറി: യൂത്ത്‌ലീഗ് നേതാക്കാളെ പോലീസ് ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട്  | കശ്മീരിലെ കത്വയിലും യു പിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച തുക വകമാറ്റിയെന്ന പരാതിയില്‍ യൂത്ത്‌ലീഗ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരെയാണ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുക. മുന്‍ യൂത്ത്‌ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രാഥമിക ചോദ്യം ചെയ്യലാണ് വരും ദിവസങ്ങളില്‍ നടക്കുക. തുടര്‍ന്ന് അവശ്യമെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് പറയുന്നു.

കുന്ദമംഗലം പോലീസിന് പുറമെ വിജിലന്‍സിനും മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.
വിദേശഫണ്ടിന്റെ സ്രോതസുകള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest