Kerala
അക്രമങ്ങള്‍ക്ക് ഉത്തരവാദി മുല്ലപ്പള്ളിയും കോണ്‍ഗ്രസ് നേതാക്കളും: ഡി വൈ എഫ് ഐ

തിരുവനന്തപുരം | പി എസ് സി നിയമന വിവാദത്തിനെതിരെ ഇന്ന് കെ എസ് യു നടത്തിയ യു മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും റഹീം ആരോപിച്ചു.
പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
---- facebook comment plugin here -----