Connect with us

Kerala

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 280 രൂപയുടെ കുറവ്

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില.

35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളര്‍ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,407 രൂപയാണ്.

Latest